12-puthencavu
ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ്

ചെങ്ങന്നൂർ: നഗരസഭ സമൂഹ അടുക്കളയിലേയ്ക്ക് പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോ​ക്‌സ് കത്തീഡ്രൽ സഹായം കൈമാറി.അരി,പച്ചക്കറി, പലവ്യജ്ഞനങ്ങൾ എന്നിവ വികാരി ഫാ.വിമൽ മാമ്മൻ ചെറിയാൻ,അസി.വികാരി ഫാ: ബിനു ജോയ് എന്നിവരിൽ നിന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ഏറ്റുവാങ്ങി.നഗരസഭാ വൈസ് ​ ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം,സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ആർ.ഐ.ജോർജി എം.അലക്‌സ്, ആർ.നിഷാന്ത്, പള്ളി സെക്രട്ടറി വർഗീസ് തോമസ്, ട്രസ്റ്റി പി.കെ.തോമസ് എന്നിവർ പങ്കെടുത്തു.