കലഞ്ഞൂർ : ലോക് ഡൗൺ കാലത്ത് പാഴ്വസ്തുക്കളിൽ വിസ്മയം തീർത്ത് കൊച്ചുമിടുക്കി. കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ കീർത്തന ശ്രീകുമാറാണ് ഈ കലാകാരി. കൊവിഡ് 19 മൂലം 9-ാം ക്ലാസിലെ പരീക്ഷകളും ഉപേക്ഷിച്ചതോടെ അവധിക്കാലം ഉപയോഗപ്രദമാക്കാൻ കീർത്തന തിരഞ്ഞെടുത്തത് പാഴ്വസ്തുക്കളാണ്. കുപ്പികളിലും ചിരട്ടകളിലും കളിമണ്ണും അക്രലിക് പെയിന്റും മറ്റും ഉപയോഗിച്ചാണ് ഈ മിടുക്കി തന്റെ കഴിവുകൾ പ്രകടമാക്കിയത്. ഇവ കൂടാതെ ഇപ്പോൾ പെയിന്റിംഗും ഡ്രീം കാച്ചർ നിർമ്മാണവും പരീക്ഷിക്കുന്നു. കലഞ്ഞൂർ ശാന്തി ഭവനിൽ ശ്രീകുമാറിന്റെയും ജ്യോതിലതയുടെയും മകളാണ്.