മലയാലപ്പുഴ: താഴം 12-ാം വാർഡ് മെമ്പർ മനോജ്‌ ജി.പിള്ള തന്റെ വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകൾ എത്തിച്ചു. സേവാഭാരതി പ്രവർത്തകരുടെ സഹായത്തോടെ വാർഡിലെ 390 വീടുകളിലും തൊട്ടടുത്ത 11,13 ,14 വാർഡുകളിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലുമുളള കുറച്ച് വീടുകളിലും കിറ്റ് വിതരണം ചെയ്തു. വാർഡംഗത്തിന് ലഭിക്കുന്ന ഒരു മാസത്തെ ഓണറേറിയം പച്ചക്കറി കിറ്റ് തയാറാക്കുന്നതിന് നൽകി.ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റാണ് മനോജ്‌.