തിരുവല്ല: നഗരസഭ നിർമ്മിച്ച സാനിട്ടൈസർ വിതരണം തുടങ്ങി. നഗരസഭാ തല വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആർ. ജയകുമാർ, മാത്യുടി. തോമസ് എം.എൽ.എയ്ക്ക്‌ നൽകി നിർവഹിച്ചു. നഗരസഭയുടെ 39 വാർഡുകളിലും കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് വീടുകളിൽ എത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 200 മില്ലി ലിറ്ററിന് ഒരു ബോട്ടിലിന് 50 രൂപയാണ് വില. നഗരസഭാ വൈസ് ചെയർമാൻ അനു ജോർജ്, മുൻ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, എം.പി ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ വേണാട്ട് ബിജു ലങ്കാഗിരി, ബിജു കാഞ്ഞിരത്തുംമൂട്ടിൽ ഷാജി തിരുവല്ല, കെ.കെ സാറാമ്മ, സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, റിനാ സാമുവേൽ, അജി ഷാജഹാൻ എന്നിവർ പങ്കെടുത്തു. തിരുവല്ല ഗവൺമെൻറ് ഹോസ്പിറ്റലിൽ കോവിഡ് 19 രോഗം വ്യാപിച്ചിരിക്കുന്ന സാഹചര്യങ്ങൾ മനസിലാക്കി തിരുവല്ല ഗവ. ഹോസ്പിറ്റലിൽ എത്തുന്ന എല്ലാ വൃക്ക രോഗികൾക്കും ഇന്നുമുതൽ സൗജന്യമായി ഡയാലിസിസ് ചെയ്യുവാൻ തീരുമാനിച്ചു ഇതിനു ചെലവാക്കുന്ന തുക നഗരസഭ വഹിക്കുവാൻ ഇന്നത്തെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനം എടുത്ത. ഇതു മൂലം ഒരു ദിവസം ഏകദേശം 15 രോഗികളുടെ ഡയാലിസിസ് സൗജന്യമായി നൽകുവാൻ സാധിക്കും. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് 350 രൂപ എപി.എൽ വിഭാഗത്തിൽ പെട്ടവർക്ക് 750 രൂപ എന്നീ ക്രമത്തിലാണ്ഡ യാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്.