വി.കോട്ടയം: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നലക്ഷ്യത്തോടെ ജാതിരാഷ്ട്രീയത്തിനതീതമായി ഏതാനും വ്യക്തികൾ ചേർന്ന് രൂപം നൽകിയ 'സ്‌നേഹ കൂട്ടായ്മ' പല കുടുംബങ്ങൾക്കും സഹായകമാകുന്നു.
അന്തിചന്ത വാർഡിന്റെ വിവിധ ഭാഗങ്ങളിൽ കുറെ കുടുംബങ്ങൾക്ക്‌നേരത്തെ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഇപ്പോൾ പച്ചക്കറിയും തേങ്ങയുമടങ്ങിയ കിറ്റ് നിരവധി വീടുകളിൽ എത്തിച്ചു. അടുത്ത ദിവസങ്ങളിലും വ്യക്തികളുമായും താല്പര്യമുള്ള സംഘടനകളുമായും ചേർന്ന് സാധുക്കളെ സഹായിക്കാൻ പ്രവർത്തകർ തയാറെടുക്കുന്നു. ജോസ് പനച്ചയ്ക്കൽ,പ്രസീത രഘു, രഞ്ജിനി ശ്രീകുമാർ, റോജിൻ ലൂക്കോസ്, റാണി പ്രസന്നൻ എന്നിവർ നേതൃത്വം നൽകുന്നു .