ചെങ്ങന്നൂർ: ലോക്ഡൗൺ കാലത്ത് കർഷകരെ സഹായിക്കാൻ നഗരസഭ നാട്ടുചന്ത ആരംഭിച്ചു. നഗരസഭയുടേയും കൃഷിഭവന്റേയും, കുടുംബശ്രീയുടേയും സഹകരണത്തോടെ നഗരസഭാ സ്വകാര്യ ബസ് സ്റ്റാന്റിലാണ് നാട്ടുചന്ത ആരംഭിച്ചത്.എല്ലാ ദിവസവും രാവിലെ 10മുതൽ ഉല്ലന്നങ്ങൾ വിറ്റഴിക്കപ്പെടുന്നതുവരെയാണ് ചന്ത പ്രവർത്തിക്കുന്നത്. ആദ്യദിനത്തിൽ തന്നെ ഒരു മണിക്കൂറിനുള്ളിൽ ഉല്പന്നങ്ങൾ പൂർണ്ണമായി വിറ്റഴിക്കാൻ കഴിഞ്ഞു. വിഷമയമില്ലാത്ത നാടൻ കാർഷികോല്പന്നങ്ങൾ വാങ്ങാൻ നേരത്തെ തന്നെ ജനങ്ങൾ എത്തിയിരുന്നു. നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ സി.ഡി.എസ്. ചെയർപേഴ്സൺ വി.കെ.സരോജിനിയ്ക്ക് കാർഷികോല്പന്നങ്ങൾ നൽകി ആദ്യ വില്പനയും ഉദ്ഘാടനവും നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അനിൽകുമാർ, വി.വി.അജയൻ, വൈസ് ചെയർപേഴ്സൺ ശോഭാ വർഗ്ഗീസ്,വാർഡ് കൗൺസിലർ രാജൻ കണ്ണാട്ട്, സെക്രട്ടറി ജി.ഷെറി,കൃഷി ഓഫീസർ കെ.ബലഭദ്രൻ പിള്ള, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ആർ.നിഷാന്ത്, ഒ.പ്രഭാകുമാരി, ലതിക രഘു എന്നിവർ ചടങ്ങിൽ സംമ്പന്ധിച്ചു. നാട്ടു ചന്തയിൽ ആർക്കും കാർഷികോല്പന്നങ്ങൾ എത്തിച്ച് വിപണനം നടത്താമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു.