ചിറ്റാർ : വയ്യാറ്റുപുഴ ജംഗ്ഷനിലെ അങ്ങാടിക്കൽ സ്റ്റോഴ്സിൽ ഫ്രീസറിലെഷോർട് സർക്യൂട്ട് മൂലം തീ പിടിച്ചു. വയ്യാറ്റുപുഴ പുലയൻപാറ അങ്ങാടിക്കൽവീട്ടിൽ ജൈമോന്റെ സ്റ്റേഷനറികടയിലാണ് ശനിയാഴ്ച രാത്രി 11ന് തീപിടിച്ചത്. തൊട്ടടുത്തുള്ള താമസക്കാരാണ് കടയിൽ നിന്നും ഉയരുന്ന പുകകണ്ട് കടയുടമയെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാർ ഷട്ടറിൽ വെള്ളമൊഴിച്ചു കെടുത്തിയശേഷം കടയുടമയെത്തി ഷട്ടർ തുറന്ന് തീകെടുത്തുകയായിരുന്നു.ചിറ്റാർ പൊലീസ് സ്റ്റേഷനിലും, സീതത്തോട് ഫയർഫോഴ്സ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തീ പിടുത്തത്തിൽ കടയിലുണ്ടായിരുന്ന ഒരുലക്ഷം രൂപയുടെ സ്റ്റേഷനറി സാധനങ്ങൾ കത്തിനശിച്ചു.