പത്തനംതിട്ട : ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങൾ താൽക്കാലികമായി വിട്ടുനൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്ര എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനൽകുക. വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക.