തിരുവല്ല: കോവിഡ് 19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലയിലെ പൈനാപ്പിൾ കർഷകർക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടവും കൃഷിവകുപ്പും കോന്നി ആഗ്രോ സർവീസ് സെന്ററും സംയുക്തമായി ആവിഷ്‌കരിച്ച പൈനാപ്പിൾ ചലഞ്ചിൽ മലയിത്ര ജനകീയ ഗ്രന്ഥശാലയും കണ്ണിയായി. നെടുമ്പ്രം പഞ്ചായത്തിലെ 8,9 വാർഡുകളിലെ വീടുകളിൽ കൈതച്ചക്ക എത്തിച്ചു നൽകി. വിതരണോദ്ഘാടനം സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം അഡ്വ.ആർ.സനൽകുമാർ നിർവഹിച്ചു. മാസ്കുകളുടെ വിതരണം പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തംഗം ബിനിൽ കുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രവർത്തകരായ രാജൻ പി.ടി, കെ.ദിനേശ്, എം.ആർ.രാജു, സജീവ് എന്നിവർ പങ്കെടുത്തു.

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിഷുക്കിറ്റുകളും വിതരണം ചെയ്യും.