ചെങ്ങന്നൂർ: വെൺമണി ചാങ്ങമലയിൽ യുവജനനേതാവിൽനിന്നും അഞ്ച് ലിറ്റർ ചാരായവും 70ലിറ്റർകോടയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ലോക്ക് ഡൗണിന്റെ മറവിൽ പ്രദേശത്ത് വ്യാപകമായ വ്യാജവാറ്റ് സജീവമായിട്ടുണ്ടെന്ന ഇന്റെലിജെൻസിനു കിട്ടിയ രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായവും,കോടയും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.എന്നാൽ പ്രതിയും സഹായികളും ഓടിരക്ഷപെട്ടു. ചെങ്ങന്നൂർ എക്‌സൈസ് സി ഐ എ.ജി പ്രകാശിന്റെനേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വെളുപ്പിന് റെയ്ഡ് നടത്തിയത് . ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജി പ്രകാശ്, രമേശ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ഷിഹാബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, രതീഷ് പി.കെ, സിജു.പി. ശശി, ഡ്രൈവർ അശോകൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.