കായംകുളം: ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പൊതുജ കൂട്ടായ്മയുടെയും കീരിക്കാട് തെക്ക് രശ്മി സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കായംകുളം നഗരസഭ 41-ാം വാർഡിലെ 350 വീടുകളിൽ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.
പൊതുജന കൂട്ടായ്മ ജനറൽ കൺവീനർ വി.എം. അമ്പിളി മോൻ പലവ്യഞ്ജന കിറ്റുകൾ രശ്മിശ്വരം ഭാഗത്ത് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ബാബുവയലിൽ, കെ.കെ.സത്യശീലൻ, എം. രാജഗോപാലൻ, എ.വി. അമർനാഥ്, എ.വി. അബിൻ നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.