തിരുവല്ല: പത്ത് ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. കുറ്റൂർ വാഴയിൽ പുത്തൻവീട്ടിൽ രഞ്ജു, പൊട്ടന്മല പാണ്ടിശ്ശേരി കോളനിയിൽ പ്രവീൺ എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റൂർ മേൽപ്പാലത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടയിലാണ് ഇവർ പിടിയിലായത്. സി.ഐ വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്.