തിരുവല്ല: എസ്.എൻ.ഡി.പി യോഗം കുഴിവേലിപ്പുറം 1299 ശാഖയുടെ തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവവും മഹായജ്ഞവും താലപ്പൊലി എഴുന്നെള്ളത്തും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയെന്നും ക്ഷേത്രത്തിൽ നിത്യപൂജ മാത്രമേ ഉണ്ടായിരിക്കുകയുള്ളെന്നും ശാഖാ പ്രസിഡന്റ് ചന്ദ്രബാബു,സെക്രട്ടറി ശ്രീകുമാർ എന്നിവർ അറിയിച്ചു.