പത്തനംതിട്ട : ജില്ലയിൽ കാട്ടു പന്നി ശല്യം രൂക്ഷമാകുന്നു. ഇന്ന് വിഷുവിനും ഇനിയുള്ള ഓണത്തിനും വിളവെടുക്കേണ്ട പച്ചക്കറിയും ഏത്തവാഴയും ചേമ്പും ചേനയുമെല്ലാം വ്യാപകമായി കാട്ടുപന്നികൾ നശിപ്പിച്ചിരിക്കുകയാണ്.ഏക്കറ് കണക്കിന് വാഴകൾ വരൾച്ചമൂലം നശിച്ചതിന് പുറമെയാണ് കാട്ടുപന്നികളു ടെ ആക്രമണവും.മൈലപ്ര,തണ്ണിത്തോട്,കടമ്പനാട്, നാരങ്ങാനം,വെണ്ണിക്കുളം ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്യം കൂടുതലായിട്ടുള്ളത്.ഓരോ ദിവസം കഴിയും തോറും കൂടുതൽ വിളകൾ നശിപ്പിക്കുകയാണ്.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധിപ്പേരാണ് ക്യഷിയുമായി രംഗത്ത് വരുന്നത്.വീട്ടിലിരിക്കുന്നവർക്കായി സർക്കാരും കൃഷി ചെയ്യാനായി നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.ഇന്ന് നട്ടിട്ടുപോകുന്ന ചേനയും ചേമ്പും അന്ന് രാത്രി തന്നെ കുത്തി മറിച്ച് നശിപ്പിക്കുകയാണ് കാട്ടുപന്നികൾ. വേലി കെട്ടി പറമ്പുകൾ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാട്ടുപന്നികൾ കൂട്ടമായെത്തി വേലി നശിപ്പിക്കും. പണം കടമെടുത്തും വായ്പയെടുത്തും വർഷങ്ങളായി ക്യഷി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഒപ്പം പന്നി പനി ഭീതിയും
പന്നി പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പന്നി ശല്യം ഏറെ നേരിടുന്ന ജില്ലയാണ് പത്തനംതിട്ട. ഇത് പകർച്ച പനിയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. പനിയുള്ള വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പ്രവേശിക്കുന്ന വൈറസ് 24 മണിക്കൂറിനുള്ളിൽ ലക്ഷണം കാണിച്ചു തുടങ്ങും. ആദ്യ അഞ്ച് ദിവസത്തിനുള്ളിലും കുട്ടികൾക്ക് പത്ത് ദിവസത്തിനുള്ളിലുമാണ് രോഗം പകരുന്നത്.എച്ച്.വൺ എൻ.വൺ ടൈപ്പ് എ ഇൻഫ്‌ളുവൻസ വൈറസുകളാണ് പന്നിപ്പനിയ്ക്ക് കാരണമാകുന്നത്. ഈ വൈറസ് പന്നികളിൽ ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവയാണ്.പന്നികളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന പനി പന്നിഫാമുകളിൽ പണിയെടുക്കുന്നവരിലാണ് കാണപ്പെടുന്നത്.
വായുവിലൂടെയും ഉമിനീരിലുടേയും രോഗം
രോഗം ബാധിച്ചവർക്ക് ആന്റീവൈറസായ ഒസെൾട്ടാമിവിർ ആണ് നൽകുക. പനി ബാധിച്ച് രണ്ട് ദിവസത്തിനുള്ളിൽ ചികിത്സ തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഏഴ് ദിവസത്തിൽ കൂടുതൽ ആയാൽ മറ്റൊരാൾക്ക് കൂടി രോഗം പകർന്നെന്ന് കണക്കാക്കേണ്ടി വരും. വേവികാത്ത പന്നിയിറച്ചിയിൽ നിന്ന് രോഗം പകരാം.എന്നാൽ പന്നിയിറച്ചി പാചകം ചെയ്ത് ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് രോഗം പകരില്ല.പന്നിയുടെ ശരീരത്തിലുള്ള മൂട്ടകളും രോഗവാഹകരാണ്. വായുവിലൂടെയും ഉമീനീരിലൂടെയുമാണ് രോഗം പകരാൻ സാദ്ധ്യതയേറെയുള്ളത്.
പന്നിപ്പനി ലക്ഷണങ്ങൾ
പനി, ശരീര വേദന, തലവേദന, തൊണ്ട വേദന, ചുമ, ശ്വസന തടസം, ഛർദി