തിരുവല്ല: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ച് ഡോ.അംബേദ്കറുടെ 129-ാമത് ജയന്തി വിവിധ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോക വിജ്ഞാന ദിനമായി ആചരിക്കും .ഇതിന്റെ ഭാഗമായി രാവിലെ 11ന് സ്വന്തം വീടുകളിൽ കുടുംബാംഗങ്ങളുമായി ചേർന്ന് അംബേദ്കറുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. രാത്രി എട്ടിന് വിടുകൾക്ക് മുന്നിൽ ലോക വിജ്ഞാന ദീപം തെളിയിക്കും.