തിരുവല്ല: വിഷുവിനോടനുബന്ധിച്ചു എസ്.എൻ.ഡി.പി യോഗം 1347 ഇരവിപേരൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖയിലെ മുഴുവൻ വീടുകളിലും പ്രദേശത്തെ മറ്റു നിർദ്ധന കുടുംബാംഗങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂരും യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിലും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ യോഗം കൺവീനർ എസ്.സുധീഷ്,ശാഖാ ചെയർമാൻ വി.സി സുബാഷ്,വൈസ് ചെയർമാൻ ഷാൻ കെ ഷാജി, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.