1

കടമ്പനാട് : കതിർ മണ്ഡപത്തിൽ നിന്ന് വധൂവരൻമാർ ആദ്യം എത്തിയത് കമ്മ്യൂണിറ്റി കിച്ചനിലേക്ക്. കടമ്പനാട് കൈരളി ജംഗ്ഷൻ കൊച്ചു വീട്ടിൽ രാജന്റെയും ഗീതയുടെയും മകൻ മഹേഷ്‌രാജനും

പൂവറ്റൂർ ഹരി നിവാസിൽ അനന്തകൃഷ്ണന്റെയും രാജേശ്വരിയുടെയും മകൾ ധന്യയുമാണ് വിവാഹം കഴിഞ്ഞ് നേരെ കടമ്പനാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചനിലേക്കെത്തിയത്. വധുഗൃഹത്തിൽ ലളിതമായ ചടങ്ങുകളോടെയായാരുന്നു വിവാഹം. ദമ്പതികൾ

200കിലോ അരിയും 15കിലോ വെളിച്ചെണ്ണയും പച്ചക്കറിയും ഉൾപ്പെടെയുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ആർ. അജീഷ് കുമാറിന് കൈമാറി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. രാധാകൃഷ്ണൻ, മെമ്പർമാരായ എസ്.അനൂപ്, ബി.രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.