14-sob-chandran

തിരുവല്ല: ചക്കയിടാൻ കയറിയ വയോധികൻ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ഡി.ഡി ഓഫീസ് മുൻ ജീവനക്കാരനായിരുന്ന തിരുവല്ല കടപ്ര കൊട്ടാരത്തിൽ പറമ്പിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. അയൽവാസിയുടെ പറമ്പിലെ പ്ളാവിൽ നിന്ന് വീണ് തലയ്ക്ക് ഗുരതര പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രുക്മിണി.
മക്കൾ : ആനന്ദൻ , ജയചന്ദ്രൻ , സിന്ധു. മരുമകൾ : രശ്മി.