മല്ലപ്പള്ളി: എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റു ചാരയവും കോടയും പിടികൂടി. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വിൽപ്പന നടത്തുന്നതിനായിവീട്ടിൽ വാറ്റ് നടത്തുകയായിരുന്ന മല്ലപ്പള്ളി മുരണി ചക്കാലയിൽ പ്രഭൻ (31)നെയാണ് മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. 50 ലിറ്റർ കോട, 2 ലിറ്റർ ചാരായം വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി.മല്ലപ്പള്ളി റേയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.എം. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ,സി.ഇ.ഓമാരായ ജ്യോതിഷ് പി, രാഹുൽസാഗർ വനിതാ സി.ഇ.ഓ ഭാഗ്യലക്ഷ്മി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പൊതുജനങ്ങൾ പരാതികൾ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് മല്ലപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ ഡി. ദിലീപ് കുമാർ അറിയിച്ചു.04692683222,9400069480.