14-koda
പിടികൂടിയ കോട

ചിറ്റാർ: തേവർമല വലിയ തോടിന് കരയിൽ നിന്നും 22 ലിറ്ററിന്റെ ആറു കന്നാസുകളിൽ നിറയെ കോട കണ്ടതിനെ തുടർന്ന് കേസെടുത്തു. ഇന്നലെ ചിറ്റാർ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. സജീവ്, പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ,(പ്രിവന്റീവ് ഓഫീസർ രമേശ്ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശൈലേന്ദകുമാർ, ഹാരീസ്, കെ എന്നിവർ പങ്കെടുത്തു.