അടൂർ : അടൂർ മോർ ഇഗ്‌നാത്തിയോസ് ദേവാലയം ഏറത്ത് പഞ്ചായത്തുമായി ചേർന്ന് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. യാക്കോബായ സഭയുടെ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്താ,വികാരി റവ.ഫാ.ഗീവർഗീസ് ബ്ലാഹേത്ത്,ഏറത്ത് പഞ്ചായത്ത് മെമ്പർ രാജേഷ് അമ്പാടി, ഇടവക ട്രസ്റ്റി മാത്യൂ തോണ്ടല്ലിൽ, പ്രോഗാം കോ- ഒാർഡിനേറ്റർ വിബി വർഗീസ് എന്നിവർ പങ്കെടുത്തു.