പന്തളം:പന്തളം പൊലീസ് നടത്തിയ റെയ്ഡിൽ പൂഴിക്കാട് കോട്ടാലിൽ ഗിരിഷ് കുമാർ (39)ന്റെ വീട്ടിൽ ഒന്നര ലിറ്റർ വാറ്റ് ചാരായവും110 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കോട നിർമ്മിക്കുന്നതിനു വേണ്ടി സൂക്ഷിച്ചിരുന്ന 20 കിലോ ശർക്കരയും പിടികൂടി.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു റെയ്ഡ്. ഇയാളുടെ കൂട്ടുകച്ചവടക്കാരെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു.ഒരു കുപ്പി വാറ്റ് ചാരയത്തിന്1500 മുകളിൽ വില വാങ്ങിയാണ് ഇവർ വില്പന നടത്തി വന്നതെന്ന് പൊലീസ് പറഞ്ഞു.ഗിരീഷിനെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്തളം സി.ഐ.ഇ.ഡി .ബിജു, എസ്.ഐമാരായ ആർ, ശ്രീകുമാർ.ജീ.ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.