കോഴഞ്ചേരി: അയിരൂർ 250 എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ 382 ാം യൂത്ത്മൂവ്മെന്റ് ശാഖയിലെ നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു കരിക്കോട്ടയിൽ ദിവാകരന് നൽകി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.പ്രസാദ്, സെക്രട്ടറി സി.വി.സോമൻ,കമ്മിറ്റി അംഗങ്ങളായ ഡി.ജയൻ,സി.ആർ.രാജൻ,സോജൻ സോമൻ,യൂത്ത് മൂവ്മെന്റ പ്രസിഡന്റ് സുനിൽ ഇരുളുവെട്ടാംകുഴിയിൽ,സെക്രട്ടറി സുബിൻ മോഹൻ,ബിബിൻ ലാൽ, ശ്രീജിത്ത് ഈട്ടിക്കൽ എന്നിവർ പങ്കെടുത്തു.