16-aruvapulam-vattu
പിടികൂടിയ 50 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും

അരുവാപ്പുലം: കോന്നി എക്‌സൈസ് നടത്തിയ റെയ്ഡിൽ അരുവാപ്പുലം പടപ്പയ്ക്കൽ എന്ന സ്ഥലത്ത് ചെമ്പിലാക്കൽ അനീഷ്പിള്ള യുടെ വീട്ടിൽ നിന്നും 50 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി ,ചാരയം വാറ്റാൻ പാകപ്പെടുത്തിയ കോട വീട്ടിൽ സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയിലാണ് പരിശോധന നടത്തിയത്. പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടിയതിനാൽ പിടികൂടാൻ സാധിച്ചില്ല. കോടയും, വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ച കുറ്റത്തിന് ഈയാളുടെ പേരിൽ കേസെടുത്തു. പ്രിവന്റീവ് ഓഫീസർ ആർ. സന്തോഷിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസറൻമാരായ പ്രേംശ്രീധർ, ആസിഫ്സലിം, ഷെഹിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.