അടൂർ : ലോക് ഡൗണിൽ നിർമ്മാണമേഖലയ്ക്കും ഇളവ് നൽകണമെന്ന് ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൂർത്തീകരണത്തിൽ എത്തിനിൽക്കുന്ന ഓട , കലുങ്ക് ,പാലം , റോഡുകൾ എന്നിവയുടെ പണി മേയ് പകുതിയോടെ തുടങ്ങുന്ന മഴക്കാലത്തോടെ പൂർത്തീകരിക്കാൻ കഴിയില്ല. തോടുകളിലും പുഴകളിലും വെള്ളം കയറിയാൽ ലോക് ഡൗണിന് മുമ്പ് ശേഖരിച്ചുവച്ച സിമന്റ് ഉൾപ്പെടെയുള്ളവ നശിക്കും. അന്യസംസ്ഥാന തൊഴിലാളികൾ നിർമ്മാണമേഖല ഉടൻ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്ന് ഭാരവാഹികളായ ജോർജ് സൈബു, ജനറൽ സെക്രട്ടറി കമറുദീൻ മുണ്ടുതറയിൽ, പി.എം.അനീർ തിരുവല്ല എന്നിവർ പറഞ്ഞു