അടൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹീമിന്റെ നിർദ്ദേശപ്രകാരം മഹിളാ കോൺഗ്രസ് പറക്കോട് മണ്ഡലം പ്രസിഡന്റ് റസീന നസീർ തുന്നിയെടുത്ത 350 ഓളം കോട്ടൺ മാസ്കുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറക്കോട് ചന്തയിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യതു. ഡി.സി.സി ജനറൽ സെക്രട്ടറി എസ് ബിനു,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹീം,റസീന നസീർ, നിർമ്മൽ ജനാർദ്ദനൻ,അരവിന്ദ് ചന്ദ്രശേഖർ.നീലിമ എം എം, ആദർശ് നായർ എന്നിവർ നേതൃത്വം നല്കി.