അടൂർ : യുത്ത് കോൺഗ്രസ്സ് ഏറത്തു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഷു ദിനത്തിൽ 350 ഓളം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിർമൽ ജനാർദ്ദനൻ, മണ്ഡലം പ്രസിഡന്റ് റിഞ്ചു ഡാനിയൽ, കണ്ണപ്പൻ, ജിഷ്ണു, രതീഷ്, ലൈജു, അഭിലാഷ്, വിജയ്, ശിവൻ എന്നിവർ നേതൃത്വം നൽകി.