പന്തളം: നഗരസഭയിലെ കുരമ്പാല വില്ലേജിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായ മൂമ്മൂലയിൽ വീട്ടിൽ 91 വയസുള്ള നാരായണൻ നായർ തന്റെ പെൻഷൻ തുകയിൽ നിന്നും 10,000/ രൂപ മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി പന്തളം നഗരസഭ ചെയർപേഴ്സൺ ടി.കെ സതിക്ക് കൈമാറി. നാരായണൻ നായരുടെ ഭാര്യയായ 88 വയസ്സുള്ള ലക്ഷ്മികുട്ടിയമ്മയും, സഹോദരി 78 വയസ്സുള്ള പാറുകുട്ടിയമ്മയും കൂടി തങ്ങളുടെ ക്ഷേമപെൻഷൻ തുകയായ 10,000/ രൂപ പന്തളം നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് സംഭാവനയായി നൽകി. നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.രാമൻ എന്നിവർ ടി ചടങ്ങിൽ സന്നിഹിതരായിരുന്നു.