ചെങ്ങന്നൂർ: എന്റെ കല്ലിശ്ശേരി വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അറുപതോളം ഓട്ടോറിക്ഷ സാരഥികൾക്ക് പലവ്യഞ്ജനവും പച്ചക്കറിയുമടങ്ങിയ കിറ്റ് വിതരണം ചെയ്തു.
ഉദ്ഘാടനം എം.എൽ.എ.സജി ചെറിയാൻ നിർവഹിച്ചു.കൂട്ടായ്മ പ്രസിഡണ്ട് സജി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.എസ് ഉണ്ണികൃഷ്ണൻ ബിനുമോൻ പി.എസ്,സോബിൻ തോമസ്,സിബു ബാലൻ, ലിജു പി.ടി.,മോൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു. ദേവദാസ്.ജിബി കീക്കാട്ടിൽ,സുരേഷ്.മോഹനൻ വല്യത്ത് എന്നിവർ പങ്കെടുത്തു
കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് താലൂക്കിലെ വിവിധ സാമൂഹ കിച്ചണിലേക്ക് ഇതുവരെ ഏകദേശം ഒന്നര ലക്ഷം രൂപയുടെ പലചരക്ക് പച്ചക്കറി സാധനങ്ങൾ കൂട്ടായ്മ വാങ്ങി നൽകിയിട്ടുണ്ട്.