പള്ളിക്കൽ : വിഷുവിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് പള്ളിക്കൽ ചാങ്ങയിൽ പുതിയ വീട്ടിൽ കുടുംബ സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നും വിഷു കൈനീട്ടമായി സമാഹരിച്ച തുക കുടുംബ സംഗമം കൺവീനറായ പ്രൊഫ:രാധാകൃഷ്ണൻ നായർ അടൂർ ആർ.ഡി.ഒ പി.ടി ഏബ്രഹാമിന് ആർ.ഡി.ഓഫീസിൽകൈമാറി.കുടുംബ സംഗമം പ്രതിനിധികളായി രാധാകൃഷ്ണ കുറുപ്പ്, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ എന്നിവരും സന്നിഹിതരായിരുന്നു.