തണ്ണിത്തോട് : വില്ലേജിൽ മേക്കണ്ണം മുറിയിൽ വനാതിർത്തിയിൽ കോന്നി എക്‌സൈസ് റെയിഞ്ച് ഇസ്‌പെക്ടർ എ പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായം , ചാരായവും 70 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെത്തു.പ്രതികളെ കുറച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുള്ളതിനാൽ ഉടൻ തന്നെ അറസ്റ്റു ചെയ്യും. റെയ്ഡിൽ പ്രവന്റീവ് ഓഫീസറൻ മാരയ എസ്.എസ്. ജയകുമാർ,എം പ്രസാദ് ,സിവിൽ എക്‌സൈസ് ഒഫീസറൻ മാരായ എസ് അജി ,ജോസ് വർഗീസ് ,അനൂപ് കെ.എസ്. എന്നിവരും പങ്കെടുത്തു.