ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ ഫാറ്റ്‌ഫോമിലെ മാവേലിക്കര കോഴഞ്ചേരി റോഡിലെ മേൽപ്പാലത്തിന് സമീപമാണ് ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടുകൂടി തീ പടർന്നുപിടിച്ചത്. ലോക്ക് ഡൗൺ ഭാഗമായി രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ദീർഘദൂര ട്രെയിൻ പിടിച്ചിട്ടിട്ടുണ്ട്.റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ആളിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് നാശനഷ്ടം ഒഴിവായത്.റോഡ് നിരപ്പിൽ നിന്നും 10 അടിയോളം ഉയരത്തിലാണ് തീപിടിച്ചസ്ഥലം. ചെങ്ങന്നൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പൂർണ്ണമായും തീ അണയ്ക്കുകയായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രതീഷ് ചന്ദ്രൻ,റെസ്‌ക്യൂ ഓഫീസർമാരായ ഗോഡവിൻ,ശ്യാംലാൽ രമേശ്,ഡ്രൈവർ ജയരാജ്,ഹോംഗാർഡ് ഹരിദാസ് എന്നിവർ ഫയർഫോഴ്സ് ടീമിൽ ഉണ്ടായിരുന്നു.