മല്ലപ്പള്ളി: എക്‌സൈസ് വായ്പ്പൂരിൽ നടത്തിയ റെയ്ഡിൽ 120 ലിറ്റർ കോട പിടികൂടി. വായ്പ്പൂര് ചെറുതോട്ടുവഴി അശ്വതി ഭവനിൽ സി.കെ. ചന്ദ്രൻ (55) എന്നായാളെ പ്രതിയാക്കി കേസെടുത്തു. ഇയാളുടെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെടുക്കുന്നതിനിടെ പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യുവാനായിട്ടില്ല. മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ട്, ഉദ്യോഗസ്ഥരായ ജി.വിജയദാസ്, പി.എം. അനൂപ്,എസ്. മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.