vat
കല്ലൂപ്പാറയിൽ പിടികൂടിയ പ്രതികളുമായി കീഴ്വായ്പ്പൂര് പൊലീസ്

മല്ലപ്പള്ളി: വീടിനുള്ളിൽ കള്ളവാറ്റ് നടത്തിയ രണ്ടുപേരെ കീഴ്വായ്പ്പൂര് പൊലീസ് പിടികൂടി. കല്ലൂപ്പാറ കറുത്തവടശേരിക്കടവ് കല്ലുകുഴിയിൽ ജെയിംസ് (43), പുറമറ്റം മുണ്ടമല പുല്ലേലിൽ രാജു (58) എന്നിവരാണ് പിടിയിലായത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിൽപ്പന ലക്ഷ്യമാക്കിയാണ് വാറ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വാറ്റ് ഉപകരണങ്ങളും, 30 ലിറ്റർ കോടയും, ഒന്നര ലിറ്റർ ചാരായവും റെയ്ഡിൽ കണ്ടെടുത്തു.സി.ഐ സി.ടി.സഞ്ജയ്, എസ്.ഐ ബി.എസ്. ആദർശ്, സോമനാഥൻ നായർ, എ.എസ്.ഐ കെ. സന്തോഷ്, അൻസിം പി.എച്ച്., കെ.എ ഷാനവാസ്,സി.പി.ഒമാരായ എ.എസ്.സുരേഷ്,കെ.എച്ച്.ഷാനവാസ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.