16-kattana
കാട്ടാനകൾ തകർത്ത വീട്‌

തണ്ണിത്തോട്: പൂച്ചക്കുളത്ത് ആൾത്താമസമില്ലാത്ത രണ്ട് വീടുകൾ കാട്ടാനകൾ തകർത്തു. പൂച്ചക്കുളം നെടുമ്പള്ളിൽ വിൽസൺ, കടയ്ക്കാട്ട് പുഷ്പവല്ലി എന്നിവരുടെ വീടുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനകൂട്ടം നാശം വരുത്തിയത്. വിൽസൺന്റെ വീട്ടിലെ ഫർണ്ണിച്ചറുകളും, അടുക്കള പാത്രങ്ങളും, കൃഷിയിടത്തിലെ കുരുമുളക് കൊടികളും നശിപ്പിച്ചു. പുഷ്പവല്ലിയുടെ വീടിന്റെ അടുക്കളയും കാട്ടാനകൾ നശിപ്പിട്ടുണ്ട്.