പന്തളം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വിശ്രമമില്ലതെ ഏർപ്പെട്ടിരിക്കുന്നവർക്ക് വിഷു ദിനത്തിൽ ഡി.വൈ എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌നേഹാദരവും സമ്മാനവും കൈമാറി. പന്തളത്തെ പൊലീസ് സ്റ്റേഷൻ,പന്തളം കുടുംബാരോഗ്യ കേന്ദ്രം,പന്തളം നഗരസഭ സമൂഹ അടുക്കള എന്നിവിടങ്ങളിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്‌നേഹ സമ്മാനവുമായി എത്തിയത്.പന്തളം പൊലീസ് സ്റ്റേഷനിൽ ഡി.വൈ..എഫ്‌ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച് .ശ്രീഹരി, സർക്കിൾ ഇൻസ്‌പെക്ടർ ഇ.ഡി.ബിജുവിന് സ്‌നേഹ സമ്മാനം കൈമാറി.പന്തളം കൂടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ.കുക്കു.പി.രാജീവിന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി അഭീഷുംപന്തളം നഗരസഭ സമൂഹ അടുക്കളയിൽ സി.ഡി..എസ് ചെയർ പേഴ്സൺ എസ്.ശ്രീദേവിക്ക് ജില്ലാ കമ്മിറ്റി അംഗം റഹ്മമത്തുള്ളാ ഖാനും കൈമാറി.ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഉദയകുമാർ,വക്കാസ് അമീർ ,വിഷ്ണു കെ.രമേശ് എന്നിവർ പങ്കെടുത്തു .