പന്തളം:കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ നാടിനു വേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി നാർക്കോട്ടിക് ഡി.വൈ.എസ്.പി. പ്രദീപ് കുമാർ,എസ്.എച്ച്.ഒ ഇ.ഡി.ബിജു, എസ്.ഐ ശ്രീകുമാർ ,മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പൊന്നാടയും പ്രശംസാപത്രവും നൽകി ആദരിച്ചു.അതോടൊപ്പം എല്ലാവർക്കും മാസ്‌ക് വിതരണവും നടത്തി.ചടങ്ങിൽ ബി.ജെ.പി നേതാക്കളായ എം.ബി.ബിനുകുമാർ, അജയകുമാർ,സുശീല സന്തോഷ്, സീന, അച്ചൻകുഞ്ഞ് ജോൺ, റജി പത്തിയിൽ, അരുൺകുമാർ എന്നിവർ പങ്കെടുത്തു.