ചിറ്റാർ :ചിറ്റാർ പഞ്ചായത്തിലെ സേവാഭാരതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധമേഖലകളിൽ വിഷുകൈനീട്ടമായി നൂറിലധികം കിറ്റുകൾ വിതരണം ചെയ്തു. താലൂക്ക് ശാരീരിക് പ്രമുഖ് സോണി ബാബു, സേവാഭാരതി ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ജിതേഷ് ഗോപാലകൃഷ്ണൻ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ, വിപിൻ രാജു, അരുൺ കുമാർ എന്നിവരുടെ നേത്ര്വതത്തിലാണ് കിറ്റ് വിതരണം നടത്തിയത്.