ആറന്മുള : കൊവിഡ്19 ന്റെ പ്രതിരോധ പ്രവർത്തനത്തിൽ ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ആറൻമുള പഞ്ചായത്തിലെ ശുദ്ധിശ്രീ ക്ലീനിംഗ് പ്രവർത്തകരെ (ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന വനിതാ പ്രവർത്തകർ) ഇന്നലെ ബി.ജെ.പി ആറൻമുള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറന്മുളയിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് അശോകൻ കുളനട അനുമോദിച്ചു.പഞ്ചായത്ത് അംഗങ്ങളായ സുജ സുരേഷ്,പ്രഭാ രവീന്ദ്രൻ, കൃഷ്ണൻകുട്ടി, ഗീതാകൃഷ്ണൻ, ബി.ജെ.പി ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് വി.സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ആറന്മുള ക്രീഡ് സൊസൈറ്റിയുടെ വകയായി സൊസൈറ്റി സെക്രട്ടറി പോൾരാജ് ശുദ്ധിശ്രീ പ്രവർത്തകർക്ക് മാസ്‌ക് വിതരണവും നടത്തി.