kudil
പന്നിവിഴ കൈമലപാറയ്ക്ക് വടക്ക് വല്യവിളയിൽ ശാന്തമ്മയുടെവീട് റബ്ബർ മരം ഒടിഞ്ഞ് വീണ് തകർന്നനിലയിൽ

അടൂർ : വേനൽ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശം. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് ഒട്ടുമിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി.റബർ മരം പൂർണ്ണമായും തകർന്നു.കൈമലപ്പാറഭാഗത്ത് രണ്ടിടത്ത് റബ്ബർ മരങ്ങളും തേക്കും ഒടിഞ്ഞുവീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മണക്കാല ഫീഡറിൽ ആലുവിള ഭാഗത്ത് റബർ മരം ഒടിഞ്ഞുവീണതിനെ തുടർന്ന് തടസപ്പെട്ട വൈദ്യുതി വിതരണം പിന്നീട് പുനസ്ഥാപിച്ചു.കൈപ്പട്ടൂർ ഫീഡറിൽ പന്നിവിഴ ശിവക്ഷേത്രത്തിന് സമീപം ലൈനിലേക്ക് ആഞ്ഞിലിമരം ഒടിഞ്ഞുവീണതിനെ തുടർന്ന് തടസപ്പെട്ട വൈദ്യുതി തടസം ഫയർഫോഴ്സെത്തി മരംമുറിച്ചുമാറ്റിയ ശേഷം പുനസ്ഥാപിച്ചു. പലസ്ഥലങ്ങളിലും കമ്പിപൊട്ടിയും എട്ടോളം പോസ്റ്റ് ഒടിഞ്ഞു വീണും തടസപ്പെട്ട വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ രാത്രി വൈകിയും ശ്രമം നടക്കുകയാണ്.