പത്തനംതിട്ട: മുത്തൂറ്റ് ഗ്രൂപ്പും കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ആശുപത്രിയും സംയുക്തമായി ലോക്ക് ഡൗൺ കാലയളവിൽ കോഴഞ്ചേരി കുരങ്ങ്മല നിവാസികൾക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ക്രിസ്റ്റഫർ പങ്കെടുത്തു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ എന്നിവർക്കുള്ള കിറ്റ് ആശുപത്രി സൂപ്രണ്ട് ഡോ.ചെറിയാൻ മാത്യു വിതരണം ചെയ്തു.