koda
ചിരണിക്കലിൽ നിന്നും പിടിച്ചെടുത്ത ചാരായവും കോടയും വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘം.

അടൂർ : യൂ ട്യൂബ് നോക്കി ചാരായം നിർമ്മിക്കുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 35 ലിറ്റർ കോട പെരിങ്ങനാട്ടുനിന്നും ചിരണിക്കലിൽ നിന്നും 350 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. കെ. റെജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു.പെരിങ്ങനാട് സജീഷ് ഭവനിൽ വിനീഷ് (23), സുഹൃത്തായ വിഷ്ണു എന്നിവർക്കെതിരേയാണ് കേസ്. ഇതിൽ വിനീഷിനെ എക്സൈസ് സംഘം കൈയ്യോടെ പിടികൂടി.അടൂർ കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റബർ ടാപ്പിംഗ് തൊഴിലാളിയെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് വിൽപ്പനായി വൻതോതിൽ ചാരായം വാറ്റിവന്ന കേസിൽ ചിരണിക്കൽ ബെൻസി വില്ലയിൽ മോൻസി എന്ന ആളിന്റെ പേരിലാണ് മറ്റൊരു കേസ്. ഇയാൾ തിരുവനന്തപുരം അമ്പൂരി സ്വദേശികളായ റബർ ടാപ്പിംഗ് തൊഴിലാളികളെ താമസിപ്പിക്കാനെന്ന വ്യാജേന ചിരണിക്കൽ അറത്തിൽപ്പടിയിൽ നിന്നും രണ്ടാംകുറ്റിയിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിന്റെ ഓരത്തുള്ള വീട് വാടകക്കെടുത്ത് ചാരായം വാറ്റുകയായിരുന്നു. എക്സൈസ് സംഘം എത്തുന്ന വിവരമറിഞ്ഞ പ്രതികൾ ഇവർ സ്ഥലം വിട്ടിരുന്നു. 350 ലിറ്റർ കോടയും വാറ്റികൊണ്ടിരുന്ന 10 ലിറ്റർ ചാരായവും കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ റജിമോന് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് സംഘം റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർ സി.അനിൽ കുമാർ,സിവിൽ എക്സൈസ് ഒാഫീസർമാരായ ബിജു വർഗീസ്,വി. അരുൺ,ഹരിഹരൻ ഉണ്ണി,പ്രേമാനന്ദ്, പി.എൻ.ശ്രീകുമാർ,റംജി എന്നവരും റെയ്ഡിൽ പങ്കെടുത്തു.