പന്തളം: പന്തളം പൊലീസ് നടത്തിയ റെയ്ഡിൽ 20 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.കുരമ്പാല തെക്ക് നെല്ലിക്കാട്ടിൽ സോമൻ( 55 ) നെയാണ് അറസ്റ്റ് ചെയ്തത് .ഇയാളുടെ വിട്ടിലെ കിടപ്പ് മുറിയിൽ ചാരായം വാറ്റുന്നതിനു വേണ്ടി കലക്കി സൂക്ഷിച്ചിരുന്ന കോടയാണ് പന്തളം സി.ഐ.ഇ.ഡി.ബി ജു, എസ്.ഐ.ആർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചത്.