തിരുവല്ല: ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വെൺപാല കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യകിറ്റും വിഷുക്കൈനീട്ടവും നൽകി. തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി കെ. പി വിജയൻ വിഷുക്കൈനീട്ടം നൽകി. ട്രസ്റ്റ് രക്ഷാധികാരി എം.പി ഗോപാലകൃഷ്ണൻ, അനീഷ് ചക്കാലമുറിയിൽ, ജോൺസൺ, മധു, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. കഴിഞ്ഞയാഴ്ച പെരിങ്ങര പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചണിലേക്കും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാധനങ്ങൾ നൽകി.