അടൂർ : 'ലോക് ഡൗൺ കാലത്ത് മുടിവെട്ടാൻ ബാർബറെ തേടി അടൂർ അനശ്വര ജൂവലേഴ്സ് എം. ഡി രാജൻ അനശ്വര പല വഴി നോക്കി. രക്ഷയില്ലെന്ന് വന്നപ്പോൾ മകന്റെ സഹായം തേടി. ടിക് ടോക്കിലൂടെ മില്യൻ ക്ളബ്ബിൽ അടുത്തിടെ ഇടംപിടിച്ച മകൻ അനുരാജ് അനുസരിക്കുകയും ചെയ്തു. മുടിവെട്ടി പരിചയമില്ലാത്തതിനാൽ മൊത്തം വടിച്ചുകളയുകയേ വഴിയുള്ളായിരുന്നു. മൊട്ടയായതോടെ തലയ്ക്ക് നല്ല ആശ്വാസമുണ്ടെ സീരിയൽ നിർമ്മാതാവും അഭിനേതാവും കൂടിയായ രാജൻ പറഞ്ഞു. വിയർപ്പ് തലയിൽ താഴില്ല. തിരക്കൊഴിഞ്ഞതിന്റെ ആശ്വാസത്തിൽ കഴിയുന്നതിനിടെയാണ് മൊട്ടയടി പുതിയ ആശ്വാസം നൽകിയത്. പലരും മൊട്ടയടിച്ചെങ്കിലും പുറത്തിറങ്ങാൻ മടിക്കുമ്പോൾ രാജൻ അനശ്വരയ്ക്ക് അത് പ്രശ്നമേയല്ല. ചൂരക്കോട് പെരിങ്ങമല കോളനിയിലും ആദിക്കാട് കോളനിയും 75ൽ പ്പരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി. പി. എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കിറ്റുവിതരണത്തിനാവശ്യമായ പച്ചക്കറി സ്പോൺസർ ചെയ്തു. ചിത്രരചനയ്ക്കും വായനയ്ക്കും മറ്റും ഇൗ ലൗക് ഡൗൺ കാലം വിനിയോഗിക്കുകയാണ് അദ്ദേഹം.