agri
കവിയൂരിലെ കുടുംബശ്രീയുടെ നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ അർച്ചന കുടുംബശ്രീ നടത്തിയ നെൽകൃഷിയുടെ വിളവെടുത്തു. കവിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എലിസബത്ത് മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം രത്നമണിയമ്മ, മുൻ ഗ്രാമപഞ്ചായത്ത് അംഗവും സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ എം.ഡി ദിനേശ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ഓമന അജയഘോഷ്, കുടുംബശ്രീ അംഗം ദേവയാനി രാജപ്പൻ, സി.റ്റി തങ്കമ്മ എന്നിവർ പങ്കെടുത്തു.