തിരുവല്ല: പൊതുനന്മ ഫണ്ടിലെ തുകയും ജീവനക്കാരുടെ വിഹിതവും ബോർഡ് മെമ്പർമാരുടെ സിറ്റിംഗ് ഫീസും ഉൾപ്പെടെ കവിയൂർ സർവീസ് സഹകരണ ബാങ്ക് 7,70,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ബാങ്ക് പ്രസിഡന്റ് രജിത് കുമാർ തിരുവല്ല അസി. രജിസ്ട്രാർ എം.പി സുജാതയ്ക്ക് ചെക്ക് കൈമാറി. ഡയറക്ടർ ബോർഡ് അംഗങ്ങളായ മോഹൻദാസ്, എം.ഡി.ദിനേശ് കുമാർ, സി.ജി. ഫിലിപ്പ്, പി.എസ്.റെജി, ബാങ്ക് സെക്രട്ടറി ശ്രീകുമാരി എന്നിവർ പങ്കെടുത്തു.