തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരുലക്ഷം രൂപ പെന്തക്കോസ്തു മിഷൻ മാത്യു ടി. തോമസ് എം.എൽ.എയ്ക്ക് കൈമാറി. തിരുവല്ല സെൻട്രൽ പാസ്റ്റർ സി.എൽ.ശാമുവേലാണ് തുക കൈമാറിയത്. ദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ സ്‌പോൺസർ ചെയ്യുന്നതിന് ഈ തുക ഉപയോഗിക്കുമെന്ന് മാത്യു ടി. തോമസ് അറിയിച്ചു. ഇതുവരെ ആവശ്യപ്പെട്ട എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും മരുന്നുകൾ എത്തിച്ചു നൽകിയെന്നും ലോക്ഡൗൺ
കാലത്ത് പണമില്ലാത്തതിന്റെ പേരിൽ ദരിദ്രരായ ആളുകൾക്ക് മരുന്നുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാതിരിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്നും മാത്യു ടി. തോമസ് അറിയിച്ചു.