മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ സാധനങ്ങൾ എത്തിച്ചുനൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീശ്,പഞ്ചായത്ത് അംഗം ഇ.കെ.അജി,ജോസഫ് ജോൺ കൊന്നകുളം, ജോസി ഇലഞ്ഞിപ്പുറം,സി ഡി എസ് ചെയർപേഴ്‌സൺ ജാസ്മിൻ റഹിം തുടങ്ങിയവർ പങ്കെടുത്തു.