17-kamal
എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ കൊടുമൺ നന്ദനത്തിൽ കെ.ജി. കമൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നു

കൊടുമൺ : എസ്.എൻ.പി യോഗം അടൂർ യൂണിയൻ കൊടുമൺ 4994-ാം ശാഖയിലെ എല്ലാ കുടുംബങ്ങലിലേക്കും എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ കൊടുമൺ നന്ദനത്തിൽ കെ.ജി.കമൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശാഖാ യോഗത്തിനുവേണ്ടി പ്രസിഡന്റ് ആർ.വിജയൻ കിറ്റുകൾ ഏറ്റുവാങ്ങി. സെക്രട്ടറി എൻ.വിനോദ്കുമാർ, വനിതാസംഘം പ്രസിഡന്റ് ബിന്ദു വിജയൻ, സെക്രട്ടറി മിനി രാജേഷ്, കുടുംബയോഗം ചെയർമാൻ ഷാജി,കൺവീനർ പത്മിനി സോമരാജൻ,വാർഡ് മെമ്പർ എ.ജി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.